വെള്ളമുണ്ട: മാവിന്റെ കൊമ്പുകൾ മുറിയ്ക്കുന്നതിനിടെ വീണ് വെള്ളമുണ്ട ഒഴുക്കൻമൂലയിലെ പ്രദീഷ് (40) മരിച്ചു.
അയൽവാസിയുടെ തോട്ടത്തിലായിരുന്നു സംഭവം. സാരമായി പരിക്കേറ്റ നിലയിൽ തരുവണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന വിൻസെന്റ് ഗിരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുരുത്തേൽ വർക്കി - അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: വിജി. മക്കൾ: ആൻ നിയ, ആൻ നില, അലോൺ. സഹോദരങ്ങൾ: അച്ചാമ്മ, റീന, ഷൈല, ബിന്ദു, നിഷ.