കൽപ്പറ്റ: ജില്ലയിൽ വീണ്ടും കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലാ ഭരണകൂടം കണ്ടെയ്മെന്റ് സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങൾ, മെഡിക്കൽ എമർജൻസി വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമേ അനുവാദം ലഭിക്കൂ. അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന പഴം, പച്ചക്കറി പലവ്യഞ്ജനം, മത്സ്യ മാംസം എന്നിവ വില്പന നടത്തുന്ന കടകൾ മാത്രമേ തുറക്കാൻ അനുവദിക്കൂ. രാവിലെ 7 മണി മുതൽ വൈകീട്ട് 5 വരെ മാത്രമാണ് കടകൾ തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി.
കണ്ടൈന്റ്‌മെന്റ് സോണിൽ ഉള്ള പ്രദേശങ്ങളിൽ അകത്തേക്കും പുറത്തേക്കും ഒരേ വഴികൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു. അനാവശ്യവും നിസ്സാരവുമായ ആവശ്യങ്ങൾക്കുള്ള യാത്രകളും മറ്റു പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.