givarghese
ഫാ.ഗീവർഗ്ഗീസ് കാട്ടുചിറ.


മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ വൈദികൻ ഫാദർ ഗീവർഗീസ് കാട്ടുചിറ (59) നിര്യാതനായി. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഭാര്യ.കല്ലംപ്ലാക്കിൽ കുടുംബാംഗം ഷെൽവി. മക്കൾ: ജിഷ്‌മ (പൂനെ), ലിവിയ (ബിരുദവിദ്യാർത്ഥി), പോൾസൺ. മരുമകൻ ഗിരീഷ്‌.

സൺഡേ സ്‌കൂൾ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റും താളൂർ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി വികാരിയുമായിരുന്നു. ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ മുൻ വൈസ് പ്രസിഡന്റാണ്. മന്ന ആംബുലൻസിലുടെ നല്ല ശമര്യക്കാരൻ എന്നറിയപ്പെട്ടിരുന്നു. ചീങ്ങേരി, പയ്യമ്പിള്ളി, കാരക്കൊല്ലി, കൊളപ്പിള്ളി, മീനങ്ങാടി കത്തിഡ്രൽ, പൂതാടി, തൃക്കൈപ്പറ്റ, വടക്കനാട്, സുൽത്താൻ ബത്തേരി പള്ളികളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മോർ ഐറേനയോസ് മെത്രാപ്പൊലീത്ത,
മലബാർ ഭദ്രാസനാധിപൻ സക്കറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലിത്ത എന്നിവരുടെ നേതൃത്വത്തിലുള്ള ശുശ്രൂഷകൾക്കു ശേഷം സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളി സെമിത്തേരിയിൽ കബറടക്കി.