കല്‍പ്പറ്റ: വയനാട് ജില്ലയില്‍ കൊവിഡ് രോഗം വ്യാപിച്ച പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.വി മോഹനന്‍ രംഗത്തെത്തി. പൊലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധയാണ് ഇങ്ങനെ സംഭവിച്ചതിന്റെ കാരണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ഭരണകൂടം വാർത്താ സമ്മേളന ജാഡ നടത്തിയത് കൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല എന്നാണ് ഇവിടെ തെളിയുന്നത്. ഇവിടെ ഒരാളിൽ നിന്നാണ് കൂടുതൽ ആളുകൾക്ക് രോഗം വ്യാപിച്ചത്. ഇപ്പോഴാകാട്ടെ രണ്ട് പൊലീസുകാർ അടക്കം രോഗികളുമാണ്. ലോറി ഡ്രൈവറുടെ ക്ലീനർ പോകാതെ അയാളുടെ മകൻ എങ്ങനെ ലോറിയിൽ പോയി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടവർ മൗനം ദീക്ഷിക്കുന്നത് ആരെ രക്ഷിക്കാനാണും ഇടതുമുന്നണി കൺവീനർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിൽ പൊതുവിൽ കോവിഡ് 19 സമൂഹവ്യാപനം ഉണ്ടാകുന്നില്ല എന്നത് ആശ്വാസമുണ്ട്. കാസർഗോഡും, കണ്ണൂരും, പത്തനംതിട്ടയും ഇടുക്കിയും സമൂഹ വ്യാപനത്തിൽ നിന്ന് കരകയറിയിട്ടുണ്ട്. എന്നാൽ നമ്മുടെ വയനാട് ജില്ലയിൽ കോവിഡ് 19 രോഗത്തിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ദുഖകരമാണ്. പോലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ അശ്രദ്ധയാണ് ഇങ്ങനെ സംഭവിച്ചതിന്റെ കാരണമെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ കഴിയില്ല.
ജില്ലാ ഭരണകൂടം വാർത്താ സമ്മേളന ജാഡ നടത്തിയത് കൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കിൽ അത് ശരിയല്ല എന്നാണ് ഇവിടെ തെളിയുന്നത്. ഇവിടെ ഒരാളിൽ നിന്നാണ് കൂടുതൽ ആളുകൾക്ക് രോഗം വ്യാപിച്ചത്. ഇപ്പോഴാകാട്ടെ രണ്ട് പോലീസുകാർ അടക്കം രോഗികളുമാണ്. ലോറി ഡ്രൈവറുടെ ക്ലീനർ പോകാതെ അയാളുടെ മകൻ എങ്ങനെ ലോറിയിൽ പോയി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടവർ മൌനം ദീക്ഷിക്കുന്നത് ആരെ രക്ഷിക്കാനാണ്.
സർക്കാരിന്റെ നിർദ്ദേശങ്ങളിൽ നേരിയ അശ്രദ്ധ ഉണ്ടായാൽ അപകടമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥനയും വയനാട്ടുകാർ മുഖവിലയ്‌ക്കെടുക്കുന്നതേയില്ല. അതുകൊണ്ടാണ് ക്ലീനർക്ക് പകരം മകൻ പോയതും , മകന്റെ സ്‌നേഹിതന്റെ(ഇപ്പോൾ രോഗാവസ്ഥയിൽ കഴിയുന്ന അൾ) റൂട്ട് മാപ്പ് കൃത്യമായി ലഭിക്കാത്തതും. ചില മയക്കുമരുന്നുകളുടെ വിപണനവുമായി ബന്ധപ്പെട്ട് മാനന്തവാടിയിലെ ചില പോലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്നും അതിന്റെ കണ്ണിയാണ് ഈ റൂട്ട് മാപ്പ് കൃത്യമായി നൽകാത്ത രോഗി എന്നും നാട്ടിൽ പാട്ടാണ്.
ഇതൊന്നും ശ്രദ്ധിക്കാൻ ജില്ലാ ഭരണകൂടത്തിന് നേരമില്ല. മാനന്തവാടി ജില്ലാ ആശുപത്രി ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള സ്ഥാപനമാണ്. അവിടെയുള്ള രോഗികൾക്കും ജീവനക്കാർക്കും ഭക്ഷണം നൽകേണ്ട ഉത്തരവാദിത്വം ജില്ലാപഞ്ചായത്തിനാണ്. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണാധികാരി എന്ന നിലയ്ക്ക് ബഹു.ജില്ലാ കളക്ടറും എല്ലാം ചേർന്ന് ഭക്ഷണം കൊടുക്കുന്നതിന് പകരം ഗവ.ഉത്തരവും നിർദ്ദേശങ്ങളും ലംഘിച്ച്‌കൊണ്ട് ചില സന്നദ്ധ സംഘടനകൾക്ക് ഭക്ഷണം നൽകാൻ സൌകര്യം ഒരുക്കികൊടുത്തതിൽ എന്താണ് താത്പര്യം.
സർക്കാരുകൾ നിർദ്ദേശങ്ങളും അതുവഴി ഉത്തരുവുകളും നൽകുമ്പോൾ അതൊന്നും പാലിക്കാൻ കൂട്ടാക്കാതെ ജാഡകളിച്ചു നടന്നാൽ ഭരണമാവില്ല. അതിന്റെ ദുര്യോഗമാണ് വയനാട്ടിൽ അരങ്ങേറുന്നത്. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും അറിയിച്ചാലും പരാതിപ്പെട്ടാലും ബന്ധപ്പെട്ടവർ ശ്രദ്ധിക്കുകയുമില്ല എന്ന ബോധ്യം നമുക്കുണ്ട്. നമുക്കൊരു ജില്ല പാഞ്ചായത്തും അതിന്റെ കീഴിൽ ഒങഇ യും ആശുപത്രിയിലുണ്ട്.
അതിൽ വിവിധ പാർട്ടി നേതാക്കളും ഉണ്ട്. എന്നിരുന്നാലും ഇത്തരം ജാഗ്രതക്കുറവുകൾ പരിഹരിക്കാൻ അവരൊക്കെ എടപെടും എന്നാണ് നമ്മുടെ പ്രതീക്ഷ. ഇല്ലെങ്കിൽ നമ്മളൊക്കെ കേരളത്തിൽ കൊറോണ രോഗത്തിന്റെ വ്യാപനം ആഗ്രഹിക്കുന്ന ഒരു ദുഷ്ട ശത്രുക്കൾ നമ്മുടെ നാട്ടിലുണ്ട്. അവർ പാസില്ലാതെ അന്യ സംസ്ഥാനത്ത് നിന്ന് ആൾക്കാരെ കൊണ്ടുവരാനും നിയമ വിധേയമായ പരിശോധനകളും ക്വാറൻറൈൻ പ്രവർത്തനങ്ങൾ നടത്താതെയും സമൂഹ അകലം പാലിക്കാതെയും ഇവിടെ രോഗ വ്യാപനം നടത്തി അതിൽ ആത്മസുഖം കൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാൻ കഴിയുമോ എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തിൽ ഇത്തരക്കാർ പെടുമോ എന്ന സംശയം നാട്ടിലുദിക്കുകയാണ്.