മാനന്തവാടി: കൊവിഡ് 19 രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലും, മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലും
മാനന്തവാടി നഗരസഭ പരിധിയിലും, തിരുനെല്ലി പഞ്ചായത്ത് പരിധിയിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങളടക്കം അടച്ചിടും. മെഡിക്കൽ ഷോപ്പുകൾ മാത്രം തുറക്കും. സാധനങ്ങൾ ആവശ്യമുള്ളവർക്ക് ഹോം ഡെലിവറി സൗകര്യമുപയോഗിക്കാം. വളരെ അടിയന്തിര ആവശ്യങ്ങൾക്ക് മാത്രമേ വാഹനങ്ങൾ പുറത്തിറക്കാൻ പാടുള്ളൂവെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.