a

വയനാട്: കൊവിഡ് സംഹാരിയാണെങ്കിൽ ലോക്ക് ഡൗൺമറിച്ചാണ്. ലോക്ക് ഡൗൺ അവസാന ലാപ്പിലായപ്പോൾ 'വീ മിസ് യു" എന്ന് പറയുന്നവരുമുണ്ടാകും. തങ്ങളിലെ സർഗ്ഗ വാസനകൾ തിരിച്ചറിഞ്ഞ നിരവധി പേരെയാണ് ലോക്ക് ഡൗൺ സംഭാവന ചെയ്തത്. അക്കൂട്ടത്തിലൊരാളാണ് കാക്കവയലിലെ പത്ത് കണ്ടത്തിൽ ബാലന്റെയും പ്രേമയുടേയും മകൾ അശ്വതി.

ലോക്ക് ഡൗണിനിടെ അശ്വതി തന്റെ വീടിന്റെ ചുമരുകളെ നക്യാൻവാസാക്കുകയായിരുന്നു. ചിത്രകല പഠിച്ചിട്ടില്ലാത്ത അശ്വതി ലോക്ക് ഡൗണിൽ തന്റെ ഉള്ളിലെ തരക്കേടില്ലാത്ത കലാകാരിയെ തിരിച്ചറിയുകയായിരുന്നു. തുടർന്നാണ് വര തുടങ്ങിയത്.

ബത്തേരിയിലെ സെന്റ് മേരീസ് കോളേജിൽ ധനതത്വ ശാസ്ത്രത്തിൽ ബിരുദപഠനം പൂർത്തിയാക്കിയ അശ്വതി ഫലം കാത്തിരിക്കുകയാണ്. തന്റെ ഭാവനയിൽ വിരിഞ്ഞ ആൺമയിൽ നിറക്കൂടുകളിലൂടെ അശ്വകിയുടെ വീടിന് മുന്നിൽ പീലി വീശി നിൽക്കുകയാണ്.