മാനന്തവാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വ്യാപാരി നേതാവ് സ്വന്തം അക്കൗണ്ടിലൂടെ പണം പിരിച്ചു എന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. സമിതി സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം ജില്ലാ, ഏരിയാ കമ്മിറ്റികൾ മുഖാന്തിരം പിരിച്ചെടുത്ത തുക മുഴുവൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം അടച്ച് രസീറ്റ് കൈപ്പറ്റിയിട്ടുണ്ട്. നിലവിൽ 92000 രൂപയാണ് അടച്ചിട്ടുള്ളത്. സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങൾ 26250 രൂപയും ബാക്കി ജില്ലയിലെ വിവിധ ഏരിയാ കമ്മിറ്റികൾ സമിതി അംഗങ്ങളായ വ്യാപാരികളിൽ നിന്ന് പിരിച്ചെടുക്കുകയാണ് ചെയ്തത്. പിരിച്ചെടുത്ത തുകയുടെ കണക്ക് ജില്ലാ കമ്മിറ്റിയിൽ കൃത്യമായി ബോധിപ്പിച്ചാണ് സംസ്ഥാന കമ്മിറ്റിക്കു നൽകിയത്. പണം സ്വരൂപിച്ചതും അടച്ച തുക സംബസിച്ചും യാതൊരു ആക്ഷേപവും ഇല്ലാതിരിക്കേ ബാലിശമായ ആരോപണമാണ് ഉന്നയിച്ചിട്ടുള്ളത്. വ്യക്തികളെ തേജോവധം ചെയ്യുന്നതിനും സംഘടനയെ കരിതേച്ച് കാണിക്കാനുള്ള ശ്രമമാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.തുളസിദാസ്, ട്രഷറർ കെ.ഹസൻ, ടി രത്‌നാകരൻ ഏ.പി.പ്രേഷിന്ത് എന്നിവർ സംസാരിച്ചു.