മാനന്തവാടി: ബംഗാളി ദമ്പതികളുടെ മൂന്നു വയസുള്ള മകളെ പീഡിപ്പിച്ച ജാർഖണ്ഡിലെ ഷാഹ് ബാംഗീ കുശ്‌മ സ്വദേശി ഇബ്രാഹിം അൻസാരി (26) അറസ്റ്റിലായി. മേയ് പകുതി മുതൽ കുട്ടിയെ ഇയാൾ പല തവണ പീഡിപ്പിച്ചതായാണ് പരാതി. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.