veerendrakumar

കൽപ്പറ്റ:പേരിന്റെ രണ്ടറ്റത്തും ഒരു എം.പി. അങ്ങനെയൊരു സൗഭാഗ്യം ഒരു പക്ഷെ വീരേന്ദ്രകുമാറിന് മാത്രമായിരിക്കും.ഒന്നും അങ്ങോട്ട് തേടിപ്പോയിട്ടില്ല എല്ലാ സൗഭാഗ്യങ്ങളും വീരേന്ദ്രകുമാറിനെത്തേടിയെത്തുകയായിരുന്നു. 1971 ൽ വീരേന്ദ്രകുമാർ ആദ്യമായി കോഴിക്കോട് മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1991ൽ കോഴിക്കോട് മണ്ഡലത്തിൽ കെ.മുരളീധരനെതിരെ മത്സരിച്ചെങ്കിലും അന്നും പരാജയപ്പെട്ടു.

തുടർന്ന് 1996 ലും 2004ലും കോഴിക്കോട് നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചു.അന്നുമുതലാണ് പേരിന്റെ ഇടതും വലുതും എം.പിയെന്ന് ചേർക്കാൻ തുടങ്ങിയത്.2016 ൽ യു.ഡി.എഫ് പ്രതിനിധിയായും 2018ൽ എൽ.ഡി.എഫിന്റെെ ലേബലിലും രാജ്യസഭാംഗമായി.1997ൽ കേന്ദ്രമന്ത്രിസഭയിൽ തൊഴിൽ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിയും ധനകാര്യ സഹമന്ത്രിയുമായി.

വീരേന്ദ്രകുമാറിന്റെ അച്ഛൻ എം.കെ. പത്മപ്രഭാഗൗഡർ സോഷ്യലിസ്റ്റ് നേതാവും മദിരാശി നിയമസഭാഗവുമായിരുന്നു.ഇളയച്ഛൻ എം.കെ. ജിനചന്ദ്രൻ പാർലമെന്റ് അംഗമായിട്ടുണ്ട്.