കൽപ്പറ്റ: ശിവഗിരി മഠത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച്, പ്രാരംഭ നടപടികൾക്ക് തുടക്കമിട്ട ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം അപലനീയവും പ്രതിഷേധാർഹവുമാണെന്ന് മലബാർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.പി.ചാത്തുക്കുട്ടി കുറ്റപ്പെടുത്തി.
തെറ്റായ തീരുമാനം തിരുത്തി കേന്ദ്ര സർക്കാർ ഈ പദ്ധതി നടപ്പാക്കാനുള്ള ആർജ്ജവം കാണിക്കണം.
ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ സത്വരനടപടി കൈക്കൊള്ളണമെന്ന് ശ്രീനാരായണ ഗ്ലോബൽ മിഷനും ആവശ്യപെട്ടു.