cks
മണിയങ്കോട് കുടുംബശ്രീ പ്രവർത്തകരുടെ ശുചീകരണ പ്രവർത്തനത്തിന് സി.കെ.ശശീന്ദ്രൻ എം.എൽ.എ നേതൃത്വം നൽകുന്നു

കൽപ്പറ്റ: പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ വീടുകളിലും പൊതുസ്ഥലങ്ങളിലും ശുചീകരണം നടത്തി. ശുചിത്വ മിഷൻ, ഹരിതകർമ്മസേന, കുടുംബശ്രീ, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണയജ്ഞം.

വാർഡുകളിൽ വാർഡുതല ജാഗ്രതാസമിതികൾ മേൽനോട്ടം വഹിച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ശുചീകരണപ്രവൃത്തി ഏറ്റെടുത്തത്.

കൽപ്പറ്റ മണിയങ്കോട് കുടുംബശ്രീ പ്രവർത്തകരുടെ ശുചീകരണ പ്രവർത്തനത്തിന് സി.കെ. ശശീന്ദ്രൻ എം.എൽ.എ നേതൃത്വം നൽകി. ഡെങ്കിപ്പനി,എലിപ്പനി, എച്ച് വൺ എൻ വൺ എന്നീ പകർച്ചാവ്യാധികൾക്ക് കാരണമാവുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധയൂന്നിയിരുന്നു.