കായംകുളം: ഓൺ ലൈൻ പഠനത്തിന് വീട്ടിൽ ടെലിവിഷൻ ഇല്ലാത്ത പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് സ്കൂൾ അധികൃതർ വീട്ടിലെത്തി ടെലിവിഷൻ കൈമാറി. ഹെഡ്മിസ്ട്രസ് ആർ. ദീപ, പി.ടി.എ പ്രസിഡന്റ് സുരേഷ് പുത്തൻകുളങ്ങര, സുജിത്ത് കൊപ്പാറേത്ത്, അദ്ധ്യാപകരായ ബിജു, അനിൽബോസ്, സിന്ധു, അജിത്ത് പ്രകാശ്, രാജ് മോഹൻ എന്നിവർ പങ്കെടുത്തു