മാവേലിക്കര: ശുദ്ധവായു ശ്വസിക്കാൻ ദിവസം 750 രൂപ ദിവസം ചെലവാകുമായിരുന്ന പ്രായിക്കര മണലേൽചിറയിൽ രജനിക്ക് (42) ആശ്വാസം പകർന്ന് ചെട്ടികുളങ്ങര ജനനി ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ രംഗത്ത്. പ്രായമായ മാതാപിതാക്കളും കൂലിവേല ചെയ്ത് കുടുംബം പുലർത്തുന്ന സഹോദരനുമടങ്ങുന്ന ഇവർക്ക് ഓക്സിജൻ സിലിണ്ടറിനുള്ള തുക കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടായതോടെയാണ് സൊസൈറ്റി പ്രവർത്തകർ ഓക്സിജൻ കോൺസൻട്രേറ്റർ വാങ്ങി നൽകിയത്.
മാവേലിക്കര എസ്.ഐ പി.ടി.ജോണി രജനിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി. ചടങ്ങിൽ ജനനി പ്രസിഡന്റ് എം.പ്രഗത്ഭൻ, സെക്രട്ടറി ജി.അനിൽ, ആർ.എസ്.എസ് മാവേലിക്കര നഗർ സേവ പ്രമുഖ് മനോജ്, ശാഖ കാര്യവാഹക് ജയകുമാർ, പി.മഹേഷ്, ജനനി കോ ഓർഡിനേറ്റർ രാഹുൽ ഗോപി, പ്രസാദ്, ടി.ഡി. ശ്രീദേവ് എന്നിവർ പങ്കെടുത്തു.