ആലപ്പുഴ: പാലസ് റോഡിൽ (ആലപ്പുഴ ജനറൽ ഹോസ്പിറ്റലിന്റെ മുന്നിൽ കൂടിയുള്ള റോഡ്) കലുങ്ക് പൊളിച്ച് പണിയുന്ന ജോലിയും ബി.എം ആൻഡ് ബി.സി ഉൾപ്പെടയുള്ള പുനരുദ്ധാരണജോലികളും ഇന്ന് ആരംഭിക്കുന്നതിനാൽ ഇത് വഴിയുള്ള വാഹനഗതാഗതം താൽക്കാലികമായി നിരോധിച്ചു. നാഷണൽ ഹൈവേയിലുടെ ഹോസ്പിറ്റലിലേക്ക് വരുന്ന വാഹനങ്ങൾക്ക് മാത്രമേ ഈ വഴിയിലൂടെ പ്രവേശനം അനുവദിക്കുകയുള്ളു എന്ന് പി.ഡബ്ളിയു.ഡി. റോഡ്സ് സബ് ഡിവിഷൻ ആലപ്പുഴ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.