ആലപ്പുഴ: പ്രളയബാധിതരുടെ ഉപജീവന മാർഗം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യേത്തോടെ നടപ്പാക്കുന്ന സംയോജിത കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടണക്കാട് ബ്ളോക്ക് പഞ്ചായത്തിന് കീഴിലുള്ള അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, പട്ടണക്കാട്, വയലാർ എന്നീ ഏഴ് കൃഷി ഭവന് കീഴിലുള്ള കർഷകർക്ക് അപേക്ഷിക്കാം. . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് കൃഷി ഓഫീസർ സ്ഥലo സന്ദർശിച്ച് പ്ളാൻ തയാറാക്കി നൽകും.