photo

ചേർത്തല :പുഞ്ച കൃഷിയിൽ നിന്ന് ലഭിച്ച തുക കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ.കുട്ടനാട് സൗത്ത് യൂണിയനിലെ യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനറായ പീയുഷ് പ്രസന്നനാണ് പുഞ്ച കൃഷിയിൽ നിന്നും ലഭിച്ച തുകയിൽ ചിലവ് കഴിച്ചുള്ള തുകയായ 50000 രൂപ മുഖ്യമന്ത്റിയുടെ കൊവിഡ് ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്.സംഭാവനയുടെ ചെക്ക് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി കൈമാറി. തലവടി നടുവിലേമുറി പാരൂർ വീട്ടിൽ പരേതനായ പി. ബി.പ്രസന്നകുമാറിന്റെ മകനാണ് പിയുഷ് പ്രസന്നൻ.തലവടി ഗ്രാമപഞ്ചായത്തിലെ താത്കാലിക ജീവനക്കാരനാണ്.തലവടി എഴുനൂറും പാടശേഖരത്തിൽ ഒന്നര ഏക്കറിലെ പാടത്ത് കൃഷിചെയ്തത് ലാഭം കിട്ടിയ തുകയാണ് ഇയാൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയത്.എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ,വൈസ് ചെയർമാൻ എൽ. മോഹൻദാസ്,കൺവീനർ അഡ്വ.പി.സുപ്രമോദം,ജോയിന്റ് കൺവീനർ എ.ജി.സുബാഷ്,എസ്.എൻ.ഡി.പി യോഗം നടുവിലെമുറി 1972-ാംഎസ് .എൻ.ഡി.പി ശാഖായോഗം സെക്രട്ടറി കെ.ജി ഉദയകുമാർ.യൂത്ത് മൂവ്‌മെന്റ് യൂണി​റ്റ് ഭാരവാഹികളായ കെ.എസ് സനൽ കുമാർ,പ്രജിത്ത് പി.പ്രസന്നൻ എന്നിവർ പങ്കെടുത്തു.പീയൂഷ് തന്റെ ശമ്പളത്തിൽ നിന്നും ഒരു മാസത്തെ തുക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയിരുന്നു.