കറ്റാനം : സുഹൈൽ വധശ്രമക്കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം ഹൈക്കോടതി പിൻവലിച്ചിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ്‌ കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ അഗ്നിപ്രയാണം നടത്തി. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കറ്റാനം ഷാജി. നമ്പുകുളങ്ങര ജംഗ്ഷനിൽ നിന്നും പകർന്നു നൽകിയ അഗ്നി പ്രയാണം വള്ളികുന്നം പൊലീസ് സ്റ്റേഷൻ പടിക്കലിൽ ഡി സി സി പ്രസിഡന്റ് അഡ്വ. എം. ലിജു ഏറ്റുവാങ്ങി അഗ്നി പ്രയാണസമരം ഉദ്ഘാടനം ചെയ്തു.. യൂത്ത് കോൺഗ്രസ്‌ കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ്‌ സൽമാൻ പൊന്നേറ്റിൽ അദ്ധ്യക്ഷത വഹിച്ചു. കെ. പി. ശ്രീകുമാർ, എം. നൗഫൽ, നിതിൻ എ. പുതിയിടം, അവിനാശ് ഗംഗൻ, അരിതാ ബാബു, ജി. രാധാകൃഷ്ണൻ, കട്ടച്ചിറ താഹ, മഠത്തിൽ ഷുക്കൂർ, അസീം നാസർ, ശംബു പ്രസാദ്, മീനു സജീവ്, എസ്. നന്ദകുമാർ, കെ. ആർ. ഷൈജു, വിഷ്ണു ചേക്കോടൻ, ഇക്ബാൽ കോട്ടക്കകത്ത്, ഷമീം ചീരാമത്ത്, അഖിൽ ദേവ്, മുഹമ്മദ്‌ സജീദ് എന്നിവർ സംസാരിച്ചു.