ചികിത്സയിലുള്ളവരുടെ എണ്ണം 41


ആലപ്പുഴ: ജില്ലയിൽ ഇന്നലെ രണ്ടുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 41 ആയി. 27ന് കുവൈറ്റിൽ നിന്നും കൊച്ചിയിൽ എത്തിയ അർത്തുങ്കൽ സ്വദേശിയായ അമ്പത് വയസുകാരിക്കും 22ന് ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗം ആലപ്പുഴ എത്തിയ നീലംപേരൂർ സ്വദേശിയായ യുവതിക്കും ആണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 4990 പേരാണ്. 47 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്.