വളളികുന്നം : വള്ളികുന്നത്ത് വീട്ടിൽ മദ്യവില്പന നടത്തിയിരുന്ന വൃദ്ധനെ എക്സൈസ് സംഘം പിടികൂടി. വള്ളികുന്നം താളിരാടി ഷീജാഭവനത്തിൽ ചെല്ലപ്പനെയാണ് (67) നൂറനാട് എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വാങ്ങുന്ന മദ്യം ചെറിയ കുപ്പികളിലാക്കി 200 രൂപ നിരക്കിലാണ് ഇയാൾ ആവശ്യക്കാർക്ക് നൽകിയിരുന്നത്. മദ്യത്തിൽ വെള്ളം ചേർക്കാതെ നൽകുന്നതിനാൽ ഇവിടെ നിന്നും മദ്യം കഴിക്കുന്നതിന് അവിശ്യക്കാർ ഏറെയായിരുന്നു. ബാറുകൾ തുറക്കാത്ത ദിവസങ്ങളിൽ വീട്ടിൽ ഇരുന്ന് മദ്യം കഴിക്കുന്നതിന് സൗകര്യം നൽകിയിരുന്നു. മാസങ്ങളായി ഈ വീടും പരിസരവും എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. റെയ്ഡിന് പ്രിവന്റീവ് ഓഫീസർ കെ.സദാനന്ദൻ, ജി.സന്തോഗ് കുമാർ, സി ഇ ഒ മാരായ രാജീവ്, , രാകേഷ് , അശോകൻ , വരുൺ, എന്നിവർ പങ്കെടുത്തു.