ആലപ്പുഴ: തോട്ടപ്പള്ളിയെ കരിമണൽ ഖനന മേഖലയാക്കാനുള്ള എൽ.ഡി.എഫ് സർക്കാർ നീക്കത്തിനെതിരെ ജനകീയ സമിതി നടത്തുന്ന സമരത്തിന് പിന്തുണ നൽകി ഖനന മേഖല സന്ദർശിച്ച പ്രതിപക്ഷനേതാവ് രമേശ്.ചെന്നിത്തലക്കും മറ്റ് 20 നേതാക്കൾക്കുമെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു. പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചും കരിമണൽ ഖനനത്തിനെതിരെയും ഇന്ന് വൈകിട്ട് 5ന് ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധിക്കുമെന്നും എം.ലിജു പറഞ്ഞു .