ആലപ്പുഴ: കൊവിഡ് കെയർ സെന്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരസഭയ്ക്കുണ്ടായ സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് കളക്ടർ എ.അലക്സാണ്ടർ പറഞ്ഞു. നഗരസഭ ഭരണസമിതി അംഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
കൊവിഡ് കെയർ സെന്ററുകളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ടും വാഹനങ്ങളുടെ അപര്യാപ്തതയുമുണ്ടെന്ന് നഗരസഭ അറിയിച്ചു.
എ.ഡി.എം ജെ മോബി, ഡെപ്യൂട്ടി കളക്ടർ ആശ സി.വർഗീസ്, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, വൈസ് ചെയർപേഴ്സൺ സി.ജ്യോതിമോൾ, മുൻ ചെയർമാൻ തോമസ് ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാർ തുടങ്ങിയവർ പങ്കെടുത്തു.