ആലപ്പുഴ: മുൻ വർഷങ്ങളിലെ മഴക്കാല--പ്രളയകാല അനുഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നൊരുക്കങ്ങൾ തുടങ്ങിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള സംസ്ഥാന നെൽ--നാളികേര കർഷക ഫെഡറേഷൻ കളക്ട്രേറ്റിനു മുന്നിൽ നടത്തിയ നില്പ് സമരം സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സെക്രട്ടറി സിബിച്ചൻ കല്ലുപാത്ര അദ്ധ്യക്ഷത വഹിച്ചു. ജോൺ നെടുങ്ങാട് , ഇ.ഷാബ്ദ്ദീൻ, ബിനു മദനനൻ എന്നിവർ സംസാരിച്ചു.