photo

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ സുഭിഷ കേരളം പദ്ധതിയ്ക്ക് തുടക്കം കുറിച്ചു കൊണ്ട് ഫോം മാസ്റ്റിംഗ്(ഇന്ത്യ) ലിമിറ്റഡിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി കൃഷിത്തോട്ടം പദ്ധതി ആരംഭിച്ചു. ഫോം മാറ്റിംഗ‌്സ് ഓഫീസ് അങ്കണത്തിൽ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഫോം മാറ്റിംഗ്‌സ് ചെയർമാൻ അഡ്വ. കെ.ആർ.ഭഗീരഥൻ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ പി.ജ്യോതിസ്, ടി.ആർ.ശിവരാജൻ, എം.ഡി ജി.ശ്രീകുമാർ, ടി.അനൂപ് എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫോം മാസ്റ്റിംഗ് ജീവനക്കാർ സമാഹരിച്ച ആറു ലക്ഷം രൂപയുടെ ഡി.ഡിയും മന്ത്രി ജി.സുധാകരന് കൈമാറി.