മാവേലിക്കര: എ.ഐ.വൈ.എഫ് മാവേലിക്കര മണ്ഡലം കമ്മിറ്റി നടത്തിയ ബിരിയാണി, അരിപ്പത്തിരി ചലഞ്ചിലൂടെ ലഭിച്ച 1,02,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മണ്ഡലം പ്രസിഡന്റ് സിനൂ ഖാനും സെക്രട്ടറി എസ്.അംജദും ചേർന്ന് മന്ത്രി പി.തിലോത്തമന് തുക കൈമാറി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാർ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.പി.സോണി, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി വിപിൻദാസ്, രാജേഷ്, നന്ദകുമാർ, അനിൽ.പി, അനീഷ് രാജ്, ചന്ദ്രചൂഡൻ, ഷിബു, ഷീബാ സതീഷ്, ഗോകുൽ, കൃഷ്ണപ്രസാദ്, രഞ്ജിത്ത്, ജിജോ തുടങ്ങിയവർ പങ്കെടുത്തു.