മാവേലിക്കര: രണ്ട് മാസത്തിലേറെയായി ഓട്ടം നിറുത്തിവെച്ചിരുന്ന സ്വകാര്യ ബസുകൾ സര്‍വ്വീസ് പുനരാരംഭിച്ചു. മാവേലിക്കരയിൽ നിന്നും എട്ട് സ്വകാര്യ ബസുകളാണ് ഇന്നലെ സർവീസ് നടത്തിയത്.
സർവ്വീസ് നടത്തുന്ന സ്വകാര്യ ബസുകൾ മോട്ടോർ വാഹന വകുപ്പ് അണുനശീകരണം നടത്തി. രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5 വരെയുമാണ് അണുനശീകരണി തളിച്ച് ബസുകൾ ശുചീകരിക്കുന്നത്. സ്വകാര്യ ബസുകളിലെ അണുനശീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം മുന്‍സിപ്പൽ ചെയർപേഴ്‌സൺ ലീലാ അഭിലാഷ് നിർവ്വഹിച്ചു. ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ്, എം.വി.ഐമാരായ കെ.ജി.ബിജു, എസ്.സുബി, എ.എം.വി.ഐമാരായ പി.ജയറാം, എം.ശ്യാംകുമാർ എന്നിവർ നേതൃത്വം നല്‍കി.