മാവേലിക്കര: കർഷക കോൺഗ്രസ് മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ നിൽപ് സമരം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആർ.രാമചന്ദ്രൻ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് കെ.ഗോപൻ, മണ്ഡലം പ്രഡിഡന്റ് രമേശ്‌ ഉപ്പാൻസ്, കർഷക കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.അജയൻ നൂറനാട്, മുനിസിപ്പൽ കൗൺസിലർ കൃഷ്ണകുമാരി, കർഷക കോൺഗ്രസ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറിമാരായ എ.കേശവൻ, വിജയമോഹനൻ, നോവൽ രാജ്, ഷഫീക്, വിശ്വംഭരൻ എന്നിവർ സംസാരിച്ചു.