അമ്പലപ്പുഴ: അമ്പലപ്പുഴ കരൂർ കാഞ്ഞൂർമഠം ഗവ: എൽ.പി.സ്കൂളിൽ സംസ്ഥാന സർക്കാരിന്റെ ഹൈടെക് നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടത്തിന്റെ നിർമാണത്തിന് തുടക്കമായി. ഒരു കോടി രൂപ ചെലവിൽ 2 നിലയോടു കൂടിയ കെട്ടിടത്തിൽ ആറ് ക്ലാസു മുറികളാണ് നിർമിക്കുന്നത്. ഏഴു മാസത്തിനുള്ളിൽ കെട്ടിട നിർമാണം പൂർത്തിയാക്കാനാണ് തീരുമാനം. മന്ത്രി ജി.സുധാകരൻ നിർമാണോദ്ഘാടനം നിർവഹിച്ചു.