a

മാവേലിക്കര : കാലിത്തൊഴുത്ത് പോലും സ്വന്തമായില്ലാത്ത ക്ഷീരസംഘം ഭാരവാഹികളെ പുറത്താക്കണമെന്ന് കർഷകമോർച്ച ആവശ്യപ്പെട്ടു.

ക്ഷീര കർഷക ദിനത്തിൽ കർഷകമോർച്ച മാവേലിക്കര നിയോജകമണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ക്ഷീര കർഷകരെ ആദരിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ക്ഷീര സംഘങ്ങളിലൂടെ ക്ഷീരകർഷകർക്ക് നൽകുന്ന വായ്പകൾ യഥാർഥ ക്ഷീരകർഷകർക്ക് തന്നെ നൽകണമെന്നും ക്ഷീരസംഘങ്ങളുടെ ഭരണ നേതൃത്വത്തിൽ യഥാർഥ കർഷകർ വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർഷക മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് രാധാക്യഷ്ണൻ പാർവണേന്ദു അദ്ധ്യക്ഷനായി. ബി.ജെ.പി നിയോജക മണ്ഡലം അദ്ധ്യക്ഷൻ അഡ്വ.കെ.കെ.അനൂപ് മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ കോവിഡ് 19 വ്യാപനത്തിന് എതിരെയുള്ള പോരാട്ടത്തിന് നേതൃത്വം കൊടുത്ത ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ കെ.കെ.അനൂപിനെ രാധാക്യഷ്ണൻ പാർവണേന്ദു ആദരിച്ചു.കർഷകമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അനിൽ വള്ളികുന്നം, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, കർഷകമോർച്ച ജില്ല ട്രഷറർ പി.കെ.ഗോപാലകൃഷ്ണക്കുറുപ്പ്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സുരേഷ്, എം.എൻ.ഹരി,എന്നിവർ പങ്കെടുത്തു.