ആലപ്പുഴ: സംസ്ഥാന ടെക്നിക്കൽ യൂണിവേഴ്സിറ്റി നടത്തിയ ഒന്നാം സെമസ്റ്റർ ബി.ടെക് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചപ്പോൾ പുന്നപ്ര സഹകരണ എൻജിനിയറിംഗ് കോളേജ് ജില്ലയിൽ രണ്ടാം സ്ഥാനത്തെത്തി. ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനീയറിംഗ് കോളേജാണ് ഒന്നാം സ്ഥാനത്ത് . വരും വർഷങ്ങളിലും മെച്ചപ്പെട്ട വിജയശതമാനം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.