ആലപ്പുഴ : കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും പഠനോപകരണവിതരണവും പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് നിർവഹിച്ചു. മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുകുഴി, ആശ്രമ സമിതി പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം, ചെങ്ങന്നൂർ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം എൻ.വിനയചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.