പൂച്ചാക്കൽ: ലോക്ക് ഡൗണിനെ തുടർന്ന് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് അറിവ് നേടുക എന്ന ദൗത്യമാണ് ഓൺലൈൻ ക്ലാസുകളിലൂടെ ലഭ്യമാകുന്നതെന്ന് എസ്.എൻ ഡി.പി.യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു പറഞ്ഞു. 663-ാം നമ്പർ ശാഖാ യോഗം ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ശാഖ പ്രസിഡന്റ് ഇ.വി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ.ആർ.സജി, കമ്മറ്റിയംഗം വിജീഷ്, നടു ബ്ഭാഗം എം.ഡി.യു.പി.സ്ക്കൂളിലെ അദ്ധ്യാപകർ എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി.യോഗം 613-ാം നമ്പർ മാക്കേക്കടവ് ശാഖയിലെ ഓൺലൈൻ ക്ലാസുകൾ, ഓഫീസ് ഹാളിൽ പ്രസിഡന്റ് കെ.ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു .ആർ .ശ്യാംരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എം.കെ.പങ്കജാക്ഷൻ, ലെജിത്ത്, എസ്.വിനയൻ, സുദേവൻ, മണപ്പുറം ഗവ.ഫിഷറീസ് സ്കൂൾ പ്രഥമ അദ്ധ്യാപിക എസ്. ജയശ്രി എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ പഠന നിലവാരം ഉറപ്പു വരുത്തുന്നതിനു വേണ്ടി വീഡിയോ കോൺഫറൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓടമ്പള്ളി ഗവ.യു.പി.സ്ക്കൂളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് പ്രദീപ് കൂടക്കൽ ഉദ്ഘാടനം ചെയ്തു. അഡ്വ.ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ്എ കമ്മറ്റി ചെയർമാൻ പി.കെ.സുശീലൻ എൻ.സി.വിജയകുമാർ, സിപ്പി പള്ളിപ്പുറം എന്നിവർ പ്രസംഗിച്ചു.