അമ്പലപ്പുഴ: ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചുവരുന്നതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഒ.പി വിഭാഗത്തിന്റെ പ്രവർത്തന സമയം രാവിലെ 8 മുതൽ 11 വരെ മാത്രമായിരിക്കും.എല്ലാവരും മാസ്ക് ധരിക്കുക.സൗഹൃദ സന്ദർശനങ്ങൾ ഒഴിവാക്കുക. കൂട്ടം കൂടി നിൽക്കാതിരിക്കുക. ആശുപത്രിയിൽ ക്യു പാലിക്കുക.സാമൂഹിക അകലം പാലിക്കുക, ആശുപത്രിക്കകത്ത് പ്രവേശിക്കുന്നതിന് മുമ്പ് കൈ സോപ്പിട്ട് വൃത്തിയാക്കുക.അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ പിന്നത്തേക്കു മാറ്റിവയ്ക്കുക. മരുന്നുകൾ വാങ്ങുവാൻ രോഗികൾ നേരിട്ട് വരാതിരിക്കുക എന്നിവയാണ് സൂപ്രണ്ട് നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ.