മാവേലിക്കര : കോടതിക്ക് സമീപമുള്ള റെയിൽവേയുടെ ഹൈറ്റ് ഗേജിൽ വീണ്ടും ലോറി കുടുങ്ങി. ഇന്നലെ രാവിലെ 11.30 ഓടെയാണ് ലോഡുമായി എത്തിയ ലോറി ഹൈറ്റ് ഗേജിൽ ഇടിച്ചത്. ഇതോടെ മാവേലിക്കര ഓലകെട്ടിയമ്പലം പാതയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഹൈറ്റ് ഗേജിന്റെ മുകൾ ഭാഗം ഇളക്കി മാറ്റിയ ശേഷമാണ് വലിയ വാഹനങ്ങൾകടന്നുപോയത്.