തുറവൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുറവുർ ടി.ഡി. ഹൈസ്കൂളിലെ കുട്ടികൾക്ക് ആലപ്പുഴ പതിനൊന്നാം കേരള ബറ്റാലിയൻ എൻ.സി.സി. ട്രൂപ്പ് നമ്പർ ജെ.ഡി.219 ൻ്റെ നേതൃത്വത്തിൽ മാസ്കുകൾ നൽകി. കോർപ്പറൽ അച്യുത് ദിനേശിൽ നിന്നും സ്കൂൾ മാനേജർ എച്ച്.പ്രേംകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ ഹെഡ്മാസ്റ്റർ എസ്.നന്ദകുമാർ, എൻ.സി.സി.ഓഫീസർ സി.പി.സോഫായ് , സുബേദാർ മേജർ സനിൽകുമാർ , സി.എച്ച്.എം.അജീഷ് എന്നിവർ പങ്കെടുത്തു.