എടത്വാ: കമ്മ്യൂണിറ്റി കിച്ചണിൽ ജോലി ചെയ്തവരുടെ വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് കുടുംബശ്രീ പ്രവർത്തകർ തലവടി ഗ്രാമപഞ്ചായത്ത് പടിക്കൽ പ്രതിഷേധ ധർണ നടത്തി. സി.ഡി.എസ് ചെയർപേഴ്‌സൺ രത്നമ്മ ഗോപി ഉദ്ഘാടനം ചെയ്തു. ലീലാമ്മ ഗോപി അദ്യക്ഷത വഹിച്ചു. ഉഷ വിക്രമൻ, സ്മിത എം. പിള്ള എന്നിവർ പ്രസംഗിച്ചു.