അമ്പലപ്പുഴ: കരിമണൽ ഖനനത്തിനെതിരെ ജനകീയ പ്രധിരോധ സമിതി യുടെ നേതൃത്വത്തിൽ തോട്ടപ്പള്ളിയിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ ആറാം ദിവസമായ യ ഇന്നലെ നടന്ന സമരം കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. ഷാനിമോൾ ഉസ്മാൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.സമിതി ചെയർ പേഴ്സൺ റഹ്മത്ത് ഹമീദ്, കൺവീനർ കെ. പ്രദീപ്, എ.ആർ.കണ്ണൻ, ആശരുദ്രാണി, എ.കെ. ബേബി, അരുൺ അനിരുദ്ധൻ,പി സാബു തുടങ്ങിയവർ സംസാരിച്ചു. സമരത്തിന്റെ ഏഴാം ദിവസമായ ഇന്ന് പത്താം വാർഡ് മെമ്പർ പി. ആരോമൽ സത്യാഗ്രഹം അനുഷ്ഠിക്കും.