ആലപ്പുഴ : എല്ലാ വിദൃാർത്ഥികൾക്കും പഠനസൗകരൃം ഉറപ്പുവരുത്താതെ ഓൺലൈൻ ക്‌ളാസുകൾ ആരംഭിക്കുന്നത് വഞ്ചനയാണെന്ന് ആരോപിച്ച് കെ.എസ്.യു. അമ്പലപ്പുഴ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ ഓഫീസിനുമുൻപിൽ നടത്തിയ ധർണ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു നിയോജകമണ്ഡലം പ്രസിഡന്റ് നായിഫ് നാസർ അദ്ധൃക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ. നൂറൂദ്ദീൻ കോയ, അൻസിൽ ജലീൽ,എ.എം.ഹസൻ, എസ്.അൽത്താഫ്, റമീസ് കാസിം, എഡ്വിൻ ജോൺ,ആഷിഖ് തുടങ്ങിയവർ സംസാരിച്ചു.