ചേർത്തല:കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിൽ ലോട്ടറി വിൽപ്പനക്കാർക്കായി സുവർണ്ണ ഹസ്തം വായ്പാ പദ്ധതിക്ക് തുടക്കമായി.മാരാരിക്കുളം പൊലീസ് സബ് ഇൻസ്പക്ടർ കെ.എൻ.മനോജ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. ടിക്കറ്റുകൾ വാങ്ങുന്നതിനായി ലളിതമായ വ്യവസ്ഥകളിൽ ലോട്ടറി തൊഴിലാളികൾക്ക് പണം നൽകും.ഓരോ ആഴ്ചയും ടിക്കറ്റു വിറ്റതിനു ശേഷം പണം തിരികെ അടക്കുമ്പോൾ അടുത്ത ടിക്കറ്റുകൾ വാങ്ങുന്നതിനു്ള്ള പണം ലഭിക്കുന്ന വിധമാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വായ്പാ വിതരണ ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷനായി.ഭരണ സമിതിയംഗങ്ങളായ ടി.ആർ.ജഗദീശൻ,കെ.ഷൺമുഖൻ,വിജയ മുരളീകൃഷ്ണൻ എന്നിവർ പങ്കെടുത്തു.