ചേർത്തല:കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്നതിനുള്ള കൗണ്ടർ ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ നിർവഹിച്ചു.സേവാദൾ ജില്ലാ പ്രസിഡന്റ് കെ.എസ്.അഷ്റഫ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജെ.മോഹനൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡണ്ട് സുനിത അനിൽ,ജില്ലാ സെക്രട്ടറിമാരായ കെ.ആർ.രൂപേഷ്, നൗഷാദ് കാഞ്ഞിരം,വി. എൻ.മുരുകേശൻ,റമീസ് കാസീം,രാഹുൽകൃഷ്ണൻ എന്നിവർ പങ്കെടുത്തു.