ചേർത്തല:താലൂക്ക് ഓഫീസ്, സബ് രജിസ്ട്രാർ ഓഫിസ് സമുച്ചയങ്ങളുടെ ജീർണാവസ്ഥ പരിഹരിക്കുക, ജീവനക്കാരുടെ ജീവനും ഫയലുകളുടെ സംരക്ഷണവും ഉറപ്പ് വരുത്തുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് താലൂക്ക് ഓഫീസ് അങ്കണത്തിൽ എൻ.ജി.ഒ അസോസയേഷൻ ചേർത്തല ബ്രാഞ്ച് കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ 'ശ്രദ്ധക്ഷണിക്കൽ കുടമറ സമരം 'നടത്തി.അസോസയേഷൻ സംസ്ഥാന സെക്രട്ടേറിയ​റ്റ് അംഗംടി.ഡി. രാജൻ ഉദ്ഘാടനം ചെയ്തു.ബ്രാഞ്ച് പ്രസിഡന്റ് പി.ആർ.ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു, ജില്ലാ വൈസ് പ്രസിഡന്റ് കെ.ഭരതൻ,പി.ലാലു,സിജു ബക്കർ,ബി.സേതുറാം,ബിജുമോൻ,സി.ആർ.രാജീവ് എന്നിവർ പങ്കെടുത്തു.