ഹരിപ്പാട്: ഹരിപ്പാട്ടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപനം മികച്ചതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹരിപ്പാട് നിയോജക മണ്ഡലത്തിലെ മഴക്കാല പ്രതിരോധ അവലോകന യോഗത്തിൽ

സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെള്ളപ്പൊക്കം ഉണ്ടാകാറുള്ള പ്രദേശങ്ങളിലെ കാനകൾ, ചെറുതോടുകൾ തുടങ്ങിയവ വൃത്തിയാക്കി ജല നിർഗമനം സുഗമമാക്കണം. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ശുദ്ധജലം നേരിട്ടെത്തിക്കാൻ ജലവിഭവ വകുപ്പ് നടപടി എടുക്കണം. നഗരസഭ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.