ആലപ്പുഴ:ലോക പരിസ്ഥിതി ദിനമായ 5 ന് 'സുഫല കേരളം' പദ്ധതിയുടെ ഭാഗമായി കർഷക മോർച്ച ജില്ലയിൽ ഒരു ലക്ഷം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് വി. ശ്രീജിത്ത് അറിയിച്ചു .
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും വിതരണം ചെയ്യുന്നതിനുള്ള തൈകൾ തയ്യാറായി. ജില്ലാതല ഉദ്ഘാടനം 5 ന് രാവിലെ 10ന് ആലപ്പുഴയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ നിർവ്വഹിക്കും .
ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും മണ്ഡലംതല ഉദ്ഘാടനവും നടക്കും.