ആലപ്പുഴ: പൂന്തോപ്പ് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കൊവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി അസോസിയേഷൻ അംഗങ്ങളായ ഇരുന്നൂറ് കുടംബങ്ങളിൽ മാസ്ക്, ഹാൻഡ് വാഷ്, ലഘുലേഖ എന്നിവ വിതരണം ചെയ്തു. പ്രസിഡന്റ് എസ്.ജെനിമോൻ സെക്രട്ടറി ഡി.ബി.രാജേഷിന് ലഘുലേഖകൾ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ജോ.സെക്രട്ടറി ടി.ജി.ലാജി, ട്രഷറർ ഒ.കെ.രമേശൻ, ബ്ലോക്ക് ലീഡർമാരായ കെ.പുഷ്പദാസ്, പി.കെ.മണിയൻകുട്ടി, എൻ.എ.സജികുമാർ, കെ.ധനഞ്ജയൻ എന്നിവർ നേതൃത്വം നൽകി.