th

ഹരിപ്പാട്: മലപ്പുറത്ത് വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഓൺ ലൈൻ ക്ലാസ്സിൽ പങ്കെടുക്കാനാകാതെ ജീവനൊടുക്കി​യ സംഭവത്തി​ൽ വി​ദ്യാഭ്യാസമന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റി നടത്തി​യ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻകരുതലുകളില്ലാതെ ഓൺലൈൻ പഠന ക്ലാസുകൾ ആരംഭിച്ചതിന്റെ ദുരന്തമാണ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ. നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി അനന്തനാരായണൻ, ജില്ലാ സെക്രട്ടറിമാരായ സുജിത്ത്.സി.കുമാരപുരം, ഷിയാസ്.ആർ.മുതുകുളം, നകുലൻ പള്ളിപ്പാട്, വിപിൻ ചേപ്പാട്, ശ്രീജിത്ത്, സ്റ്റെറിൻ പളളിപ്പാട്, മിർസാൻ ആറാട്ടുപുഴ, അരുൺ തുടങ്ങിയവർ സംസാരിച്ചു.