ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു. നിയുക്ത പ്രസിഡന്റ് ജി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി സി.എൻ.എൻ. നമ്പി റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെ. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി എ. സഞ്ജയ് നാഥ്, സംസ്ഥാന കൗൺസിൽ അംഗം എസ്. ആസാദ് എന്നിവർ സംസാരിച്ചു.