ആലപ്പുഴ:ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വീടുകളിൽ സൗകര്യമില്ലാത്ത ബ്ളോക്ക് പരിധിയിലെ കുട്ടികൾക്ക് സഹായവുമായി ആര്യാട് ബ്ളോക്ക് പഞ്ചായത്ത് രംഗത്ത്. ബ്ലോക്ക് പഞ്ചായത്തിൽ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക സംവിധാനത്തിലൂടെ ഇന്നു മുതൽ വിക്ടേഴ്‌സ് ചാനലിലെ ക്ലാസുകൾ ലഭ്യമാകും. ഓരോ ക്ലാസിനും നൽകിയിട്ടുള്ള സമയത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹിക അകലം പാലിച്ചായിരിക്കും ക്ലാസുകളെന്ന് സെക്രട്ടറി രജിത്ത് അറിയിച്ചു.