ആലപ്പുഴ:ഇത്തവണയും കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ജലസേചന വകുപ്പിനായിരിക്കുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു.
യഥാർത്ഥത്തിൽ മണൽ നീക്കം ചെയ്യേണ്ട, തോട്ടപ്പള്ളി സ്പിൽവേയ്ക്ക് കിഴക്ക് വശം ഒച്ചിഴയുന്ന വേഗത്തിൽ ചെറിയൊരു ഡ്രഡ്ജർ മാത്രമാണ് പ്രവർത്തിക്കുന്നത്. എന്നാൽ പടിഞ്ഞാറ് കടൽ തീരത്ത് നൂറു കണക്കിന് ലോറികളിൽ മണൽ നീക്കുന്നുണ്ട്.
കുട്ടനാടൻ ജനതയും കേരളത്തിന്റെ സൈന്യവും ഒന്നിച്ച് നിൽക്കേണ്ട ഘട്ടമാണിത്. സ്പിൽവേയിലെ മണൽ നീക്കി കുട്ടനാട്ടിൽ നിന്നുള്ള ഒഴുക്ക് വർദ്ധിപ്പിക്കണമെന്ന് പ്രളയം മുതൽ ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.