bdb

ഹരിപ്പാട്: വീടിന് സമീപം വെള്ളക്കെട്ടിൽ മീൻ പിടിക്കാൻ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുപുഴ കിഴക്കേക്കര ചക്കിനിക്കടവ് വേലശ്ശേരിൽ മണ്ണേൽ ആൻഡ്യൂസ് (സുര-45) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെയാണ് വെള്ളക്കെട്ടിൽ വലയിടാനായി പോയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്താതിരുന്നതിനാൽ മകനും സുഹൃത്തും അന്വേഷിച്ചെത്തിയപ്പോൾ വെള്ളക്കെട്ടിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആലീസ്. മക്കൾ: സ്റ്റെഫിയ, സ്റ്റെഫിൻ. മരുമകൻ: ജോഷി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.