ആലപ്പുഴ: കെട്ടിടമുള്ള വസ്തു കൈമാറ്റത്തിന് കെട്ടിടത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം അംഗീകൃത വാല്യുവെറ്റർമാർക്ക് ഒപ്പം എൻജിനീയർ എ,ബി കാറ്റഗറിയിൽപ്പെട്ടവർക്കും നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് രജിസ്ടേർഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (റെൻസ് ഫെഡ്) സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.രാജേന്ദ്രകുമാർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുദ്രപത്ര ആക്ട് 28 സി വകുപ്പ് അനുസരിച്ച് വില നിശ്ചയിക്കുന്നതിനുള്ള അധികാരം നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.സുധാകരന് നിവേദനം നൽകിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എൻ.ടി.മൈക്കിൾ, സെക്രട്ടറി മധുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗം എ.കെ.മഞ്ജുമോൻ എന്നിവരും പങ്കെടുത്തു.