ആലപ്പുഴ:തോട്ടപ്പള്ളിയിലെ കരിമണലൂറ്റ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ബി.ജെ.പി അമ്പലപ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി മുഖ്യപ്രഭാഷണം നടത്തി. ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് ഡി.പ്രദീപ്, യുവമോർച്ച ജില്ലാ കമ്മിറ്റി അംഗം സുനീഷ് പുഷ്‌കരൻ,യുവമോർച്ച അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് എസ്. അരുൺ, ജനറൽ സെക്രട്ടറി ആകാശ് അമ്പലപ്പുഴ,വൈസ് പ്രസിഡൻറ് ആദർശ് മുരളി,സെക്രട്ടറി വിഷ്ണു കണ്ണാറ തുടങ്ങിയവർ സംസാരിച്ചു.